Connect with us

Malappuram

സാന്ത്വന സദന സമര്‍പ്പണം; എന്റെ കൈനീട്ടം പദ്ധതിയില്‍ കൈകോര്‍ത്ത് പ്രാസ്ഥാനിക നേതൃത്വം

Published

|

Last Updated

എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്കു കീഴില്‍ ഡിസംബര്‍ 20 ന് മഞ്ചേരിയില്‍ സമര്‍പ്പിക്കുന്ന സാന്ത്വന സദനത്തിന്റെ എന്റെ കെെനീട്ടം പദ്ധതിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ,എന്നിവര്‍ പങ്കാളികളാകുന്നു.

മലപ്പുറം | എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്കു കീഴില്‍ മഞ്ചേരിയില്‍ പൂര്‍ത്തിയാകുന്ന സാന്ത്വന സദനം സമര്‍പ്പണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കൈനീട്ടം പദ്ധതിക്ക് ആവേശകരമായ തുടക്കം. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ജില്ലാ സെക്രട്ടറി മുസ്ഥഫ മാസ്റ്റര്‍ കോഡൂര്‍ എന്നിവര്‍ എന്റെ കൈ നീട്ടം പദ്ധതിയില്‍ പങ്കാളികളായി.

എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് ഇ കെ മുഹമ്മദ് കോയ സഖാഫി, ജനറല്‍ സെക്രട്ടറി കെ പി ജമാല്‍ കരുളായി, എ പി ബഷീര്‍ ചെല്ലക്കൊടി, സിദ്ധീഖ് സഖാഫി വഴിക്കടവ്, വി പി എം ഇസ്ഹാഖ് എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ മുപ്പതിനായിരം പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും പ്രസ്തുത പദ്ധതിയില്‍ പങ്കാളികളാകും.

ബുധനാഴ്ച സോണ്‍, സര്‍ക്കിള്‍ നേതാക്കളുടെ നേതൃത്വത്തിലും 26 ന് യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തിലും പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുമേന്തി സാന്ത്വന സദന പ്രചാരണം നടത്തും. യൂണിറ്റുകളില്‍ നിന്ന് എന്റെ കൈനീട്ടം കവര്‍ ജില്ലാ നേതാക്കള്‍ ഏറ്റു വാങ്ങും.

പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക, ലഹരിക്കടിമപ്പെട്ടവരെ മോചിപ്പിക്കുക, തെരുവിലലയുന്നവരെ സംരക്ഷിക്കുക തുടങ്ങി വിവിധ ബഹുമുഖ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന സാന്ത്വന സദനം ഡിസംബര്‍ 20 ന് സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമൂഹത്തിന് സമര്‍പ്പിക്കും.

കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ എന്നിവര്‍ പദ്ധതിയിൽ പങ്കാളികളാകുന്നു