വി സ്‌ട്രോം 650 എക്‌സ്ടി ബിഎസ് 6 ഇന്ത്യന്‍ വിപണിയിലെത്തിച്ച് സുസുകി

Posted on: November 23, 2020 3:53 pm | Last updated: November 23, 2020 at 3:54 pm

ന്യൂഡല്‍ഹി | ബിഎസ് 6 എന്‍ജിനോടെ വി സ്‌ട്രോം 650 എക്‌സ്ടി പുറത്തിറക്കി സുസുകി മോട്ടോര്‍ സൈക്കിള്‍. എ ബി എസ് സവിശേഷതയോടുകൂടി വരുന്ന മോഡലാണിത്. 8.84 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

സുസുകിയുടെ ബിഎസ് 6ല്‍ വരുന്ന ആദ്യ വലിയ ബൈക്കാണിത്. ഗ്രേറ്റര്‍ നോയിഡയിലെ ഓട്ടോ എക്‌സ്‌പോയിലാണ് ഈ വര്‍ഷമാദ്യം ഈ മോഡല്‍ പ്രദര്‍ശിപ്പിച്ചത്. ടൂറിംഗ് ശേഷി വര്‍ധിപ്പിച്ചാണ് ഈ മോഡലെത്തുന്നത്.

മിഡില്‍ വെയ്റ്റ് അഡ്വഞ്ചര്‍ ബൈക്ക് ആണിത്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് ആണ്. എ ബി എസ് ബ്രേക്കിംഗ് സംവിധാനമുള്ളതിനാല്‍ വര്‍ധിച്ച തോതിലുള്ള സുരക്ഷയും പ്രദാനം ചെയ്യുന്നു.

ALSO READ  പുതിയ ഇന്നോവ ക്രിസ്റ്റയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടൊയോട്ട