Connect with us

International

ജോ ബെെഡന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍

Published

|

Last Updated

മോസ്‌കോ | യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ജോ ബൈഡന്റെ ജയം അംഗീകരിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍. അമേരിക്കന്‍ ജനതയുടെ വിശ്വസം നേടിയ ആരുമായും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ഒരുക്കമാണ്. എന്നാല്‍ എതിരാളി കൂടി ആ വിജയം അംഗീകരിക്കുകയോ അല്ലെങ്കില്‍ നിയമാനുസൃതമായ രീതിയില്‍ ഫലം സ്ഥിരീകരിക്കുകയോ ചെയ്‌തെങ്കില്‍ മാത്രമേ അത് അംഗികരിക്കാന്‍ സാധിക്കുയുള്ളൂവെന്നും പുടിന്‍ വ്യക്തമാക്കി. റഷ്യന്‍ സ്‌റ്റേറ്റ് ടിവിയില്‍ നടത്തിയ പ്രസ്താവനയിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജോ ബൈഡനെ തള്ളിപ്പറയുന്നത് യുഎസ് റഷ്യ ബന്ധം വഷളാക്കില്ലേ എന്ന ചോദ്യത്തിന് ഇനി ഒന്നും വഷളാകാനില്ലെന്നും, അത് ഇപ്പോള്‍ തന്നെ തകര്‍ന്നിരിക്കുകയാണെന്നുമായിരുന്നു പുടിന്റെ മറുപടി. 2016ല്‍ ട്രംപിന്റെ വിജയത്തിന് യുഎസ് രഹസ്യാന്വേഷണ വിഭാഗം ഇടപെട്ടുവെന്ന് ആരോപിച്ച റഷ്യ ഇപ്പോള്‍ ബൈഡനെ തള്ളിപ്പറയുന്നത് ഉപരോധവും മനുഷ്യാവകാശ പ്രശ്‌നങ്ങളും ഭയന്നാണെന്ന് വിലയിരുത്തപ്പെടുന്നു.

ജോ ബൈഡന്റെ ജയം അംഗീകരിക്കില്ലെന്നും താനാണ് വിജയിയെന്നും നാഴികക്ക് നാല്‍പത് വട്ടം ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ പിന്തുണ കൂടി അദ്ദേഹത്തിന് ലഭിക്കുന്നത്. ബൈഡന്റെ ജയം ചോദ്യം ചെയ്ത് ട്രംപ് സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ മിഷിഗണിലെയും പെന്‍സില്‍വാനിയയിലെയും വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന ട്രംപിന്റെ ആവശ്യവും ജഡ്ജിമാര്‍ തള്ളിയിരിക്കുകയാണ്.

Latest