Kerala
പൊതുജനങ്ങള്‍ക്കായി ഹോസ്പിറ്റല്‍ സ്‌പെഷല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം | കൊവിഡ് കാലത്ത് പൊതുജനങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ഹോസ്പിറ്റല്‍ സ്‌പെഷല്‍ സര്‍വീസ് ആരംഭിച്ചു.ഹോസ്പിറ്റല്‍ സ്‌പെഷല്‍ സര്‍വീസ് രാവിലെ 5.10ന് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍നിന്നു പുറപ്പെട്ട് പാരിപ്പള്ളി മെഡി. കോളജ് (രാവിലെ 6.30), ആലപ്പുഴ മെഡി. കോളജ് (രാവിലെ 8.00), ലേക്ഷോര്‍ ആശുപത്രി (രാവിലെ 9.15) വഴി അമൃത ആശുപത്രിയില്‍ എത്തിച്ചേരുന്ന വിധത്തില്‍ സൂപ്പര്‍ഫാസ്റ്റ് സര്‍വീസായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഉച്ചക്ക് ശേഷം 240ന് അമൃത ആശുപത്രിയില്‍നിന്നു തിരിച്ച് ലേക്ഷോര്‍ ആശുപത്രി, ആലപ്പുഴ മെഡി. കോളജ്, പാരിപ്പള്ളി മെഡി. കോളജ്, തിരുവനന്തപുരം മെഡി. കോളജ് വഴി തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ എത്തും. യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും കൂടുതല്‍ ഹോസ്പിറ്റല്‍ സര്‍വീസ് ആരംഭിക്കാന്‍ തയാറാണെന്നു സിഎംഡി അറിയിച്ചു