Connect with us

Kerala

കേരളത്തില്‍ ആറാടാമെന്ന് കരുതേണ്ട; ഇ ഡിക്കും സിഎജിക്കുമെതിരെ മന്ത്രി തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം |  എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെതിരെ വിമര്‍ശവുമായി മന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരെ അന്വേഷണം എന്ന വാര്‍ത്തക്ക് പിന്നില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് തന്നെയാണെന്ന് ധനമന്ത്രി ആരോപിച്ചു. ഇഡി തന്നെയാണ് വാര്‍ത്ത ചോര്‍ത്തിയത്. തലക്കെട്ട് ഇതാകണം എന്ന് വരെ നിര്‍ദ്ദേശം വന്നു. സര്‍ക്കാരിനെതിരെ ഉപജാപം നടത്തുകയാണ് ഇഡിയെന്നും റഡാറും കൊണ്ട് ഇവിടെ വന്നാല്‍ കാല് കഴയ്ക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ഇഡി അയച്ച വാട്‌സ്ആപ്പ് സന്ദേശ എന്ന് പറഞ്ഞ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഫോണ്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്തു.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇഡിയും സിഎജിയും തമ്മില്‍ ഗൂഢാലോചന നടത്തുകയാണ്. സഭയില്‍ സമര്‍പ്പിക്കാത്ത സിഎജി റിപ്പോര്‍ട്ട് വെച്ചുകൊണ്ടാണ് ഇ ഡി ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ വന്ന് ആറാടാം എന്ന് കരുതരുത്. ഇഡി നടപടി അന്ത്യന്തം പ്രതിഷേധാര്‍ഹമാണ്. ഇഡി നടപടിയും സിഎജിയുടെ അവകാശ ലംഘനവും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മൗനം വെടിയണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

കിഫ്ബി അണ്ടര്‍ ഇഡി റഡാര്‍ എന്നാണ് സന്ദേശത്തിന്റെ അവസാനം പറയുന്നത്. ഭീഷണിക്ക് വഴങ്ങാന്‍ സര്‍്ക്കാരിനെ കിട്ടില്ല. നിമപരമായി നേരിടാനാണ് തീരുമാനം. സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തനിക്കെതിരെ പ്രതിപക്ഷം പരാമര്‍ശം നടത്തി. എന്നാല്‍ സഭയില്‍ വെക്കാത്ത സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍ബിഐയോടെ ഇ ഡി വിശദാംശങ്ങള്‍ തേടിയതില്‍ എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് നിശബ്ദത പാലിക്കുന്നതെന്ന് ഐസക് ചോദിച്ചു.