Connect with us

National

അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു; ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു

Published

|

Last Updated

രജൗരി | ജമ്മു കശ്മീരിലെ രജൗരി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്റെ പ്രകോപനം തുടരുന്നു. ഇന്ത്യന്‍് പോസ്റ്റുകള്‍ക്ക് നേരെ ഇന്ന് രാവിലെ 11.15ന് പാക്കിസ്ഥാന്‍ ആക്രമണം നടത്തി. ശക്തമായ തിരിച്ചടി നല്‍കിയതായി സൈന്യം അറിയിച്ചു.
യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയുമായിരുന്നു. ശനിയാഴ്ച പാക്കിസ്ഥാന്‍ വെടിവയ്പില്‍ സൈനികന് വീരമൃത്യുവരിച്ചിരുന്നു. പാക്കിസ്ഥാന്‍ സൈന്യം അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.