ഭക്ഷ്യവിഷബാധയെന്ന് സംശയം; രാജസ്ഥാനിലെ കന്നുകാലി ഫാമില്‍ 78 പശുക്കള്‍ ചത്തു

Posted on: November 22, 2020 11:26 am | Last updated: November 22, 2020 at 11:26 am

ജയ്പുര്‍ | രാജസ്ഥാനില്‍ ചുരു ജില്ലയിലുള്ള ബില്യുബാസ് രാംപുര ഗ്രാമത്തിലെ കന്നുകാലി ഫാമില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തു. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫാമിലെ 78 പശുക്കളാണ് കഴിഞ്ഞ ദിവസം രാത്രി ചത്തത്.

ഭക്ഷ്യവിഷബാധയാണ് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്ന് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയരക്ടര്‍ ഡോ. ജഗദീഷ് പറഞ്ഞു. കൂടുതല്‍ പശുക്കള്‍ക്ക് രോഗബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.