Connect with us

International

മിഷിഗണില്‍ വീണ്ടും വോട്ടെണ്ണില്ല; രക്ഷയില്ലാതെ ട്രംപ്

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ജോ ബൈഡന്‍ വിജയിച്ചതായി പ്രഖ്യാപിച്ച മിഷിഗണില്‍ വീണ്ടും വോട്ടെണ്ണില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെയാണിത്. വോട്ടെണ്ണലില്‍ നിലവിലെ രീതി തുടര്‍ന്നാല്‍ മതിയെന്നും തീരുമാനമായിട്ടുണ്ട്. നേരത്തെ, ജോര്‍ജിയയില്‍ രണ്ടാമത് വോട്ടെണ്ണിയപ്പോള്‍ ഫലം ജോ ബൈഡന് അനുകൂലമായിരുന്നു.

പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ജനുവരി 20ന് ജോ ബൈഡന് കൈമാറുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെയുള്ള ട്രംപിന്റെ ട്വീറ്റുകളെല്ലാം ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കും.

Latest