Connect with us

National

കൊവിഡ് വ്യാപനം; രാജസ്ഥാനിലെ എട്ട് നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ

Published

|

Last Updated

ജയ്പുര്‍ | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജസ്ഥാനിലെ എട്ട് നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ജയ്പുര്‍, ജോധ്പുര്‍, കോട്ട, ബിക്കാനിര്‍, ഉദയ്പുര്‍, അജ്മീര്‍, അള്‍വാര്‍, ഭില്‍വാര എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. കര്‍ഫ്യൂ സമയത്ത് അടിയന്തരാവശ്യങ്ങള്‍ക്കായി മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതിരിക്കുന്നതിനുള്ള പിഴ 200ല്‍ നിന്ന് 500 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെയും മധ്യപ്രദേശിലെയും ചില നഗരങ്ങളില്‍ നേരത്തെ തന്നെ കര്‍ഫ്യൂ നിലവിലുണ്ട്.

രാജസ്ഥാനില്‍ ഇന്നലെ മാത്രം 3,007 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 16 മരണങ്ങളും ഇന്നലെ സ്ഥിരീകരിച്ചു. 2,40,676 പേരാണ് ആകെ കൊവിഡ് ബാധിതരായത്. 2,146 പേര്‍ മരിച്ചു.

Latest