Connect with us

National

രാജ്യത്ത് 46000ത്തിലധികം പേര്‍ക്ക് കൂടി കൊവിഡ്; 24 മണിക്കൂറിനിടെ 500ലധികം മരണം

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് 46,232 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,50,598 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 564 മരണം കൂടി സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,32,726 ആയി ഉയര്‍ന്നു

84,78,124 പേരാണ് ഇതിനോടകം രോഗ മുക്തി നേടിയത്. ഇതില്‍ 49,715 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്.

നവംബര്‍ 20 വരെ 13,06,57,808 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10,66,022 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്.