Connect with us

International

അമേരിക്കയില്‍ മാളില്‍ വെടിവെപ്പ്; എട്ട് പേര്‍ക്ക് പരുക്ക്

Published

|

Last Updated

വാഷിങ്ടണ്‍ ഡി സി |  അമേരിക്കയില്‍ വിസ്‌കോസിനിലെ മാളില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട അക്രമിക്കായി തിരച്ചില്‍ തുടരുകയണെന്ന് പോലീസ് പറഞ്ഞു.വോവറ്റോസ മേഫെയര്‍ മാളിലാണ് വെടിവെപ്പുണ്ടായത്.

വെടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമികവിവരം.

20നും 30 നും ഇടയില്‍ പ്രായമുള്ള വെളുത്തവര്‍ഗക്കാരനാണ് അക്രമിയെന്ന് സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി.