Ongoing News
ടി എൻ പ്രതാപൻ എം പിക്ക് കൊവിഡ് സ്ഥിരീകരിച്ചു


നേരിട്ട് സമ്പർകത്തിലേർപെട്ടിട്ടുള്ള മുഴുവൻ സഹപ്രവർത്തകരും കൊവിഡ് ടെസ്റ്റിന് വിധേയരാവണമെന്ന് എം പി അഭ്യർഥിച്ചു. ഭാര്യ രമ, മകൻ ആശിഖ്, ഡ്രൈവർ മനാഫ് എന്നിവർ ഇന്ന് തന്നെ കൊവിഡ് ടെസ്റ്റിനു വിധേയമാകുമെന്നും ടി എൻ പ്രതാപൻ അറിയിച്ചു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്ന സ്ഥാനാർത്ഥികളും, രാഷ്ട്രീയ പ്രവർത്തകരും, പൊതു പ്രവർത്തകരും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പിച്ച ശേഷം മാത്രമേ തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങാവൂ എന്ന തൃശൂർ മെഡിക്കൽ ഓഫീസറുടെ നിർദ്ധേശ പ്രകാരം സ്വമേധയാ ടെസ്റ്റിന് വിധേയനാവുകയായിരുന്നു.
---- facebook comment plugin here -----