യു കെ- യു എസ് ബഹിരാകാശ കരാര്‍ സ്വന്തമാക്കി ഇന്ത്യന്‍ ടെക് സംരംഭം

Posted on: November 20, 2020 7:13 pm | Last updated: November 20, 2020 at 7:13 pm

ന്യൂഡല്‍ഹി | ബഹിരാകാശ മേഖലയിലെ യു കെ, യു എസ്, നാറ്റോ എന്നിവയുടെ സംയുക്ത പദ്ധതിക്ക് വേണ്ട കരാര്‍ സ്വന്തമാക്കി ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ട്അപ്. 53,000 പൗണ്ട് വരുന്നതാണ് കരാര്‍. ബഹിരാകാശത്തെയും പ്രതിരോധ വ്യവസായ മേഖലയിലെയും വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണ് കമ്പനി നല്‍കേണ്ടത്.

ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത 114 എ ഐ ഇന്നോവേഷന്‍ എന്ന കമ്പനിയാണ് ഇന്റര്‍നാഷനല്‍ സ്‌പേസ് പിച്ച് ഡേ നേടിയത്. തത്സമയം ഡാറ്റ വിശകലനം നടത്താനുള്ള സ്‌പേസ് വൈസ് എന്ന ആശയമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

ബഹിരാകാശത്ത് സൈനികര്‍ക്കും സൈനിക നടപടികള്‍ക്കും പ്രയോജനപ്പെടുന്ന അതിവേഗ കണ്ടുപിടിത്തവും സാങ്കേതികവിദ്യ വികസിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. ഡല്‍ഹി കമ്പനിയടക്കം പത്ത് കമ്പനികളാണ് കരാര്‍ നേടിയത്.