വിയര്‍പ്പിനൊപ്പം ഡൈ ഒലിച്ചിറങ്ങി; ദുരനുഭവം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്ന ട്രംപിന്റെ അഭിഭാഷകന്

Posted on: November 20, 2020 6:57 pm | Last updated: November 20, 2020 at 6:57 pm

വാഷിംഗ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിഭാഷകന് വാര്‍ത്താ സമ്മേളനത്തിനിടെ തലയിലെ ഡൈ ഒലിച്ചിറങ്ങി ദുരനുഭവം. കാപിറ്റോള്‍ ഹില്ലിലെ റിപ്പബ്ലിക്കന്‍ നാഷനല്‍ കമ്മിറ്റി ആസ്ഥാനത്തെ ചെറിയൊരു മുറിയിലായിരുന്നു വാര്‍ത്താ സമ്മേളനം. ഇവിടെയുണ്ടായിരുന്ന ലൈറ്റിനെ തുടര്‍ന്നാണ് അഭിഭാഷകന്‍ റൂഡി ഗ്വില്യാനി വിയര്‍ത്തുകുളിച്ചത്.

നൂറോളം മാധ്യമപ്രവര്‍ത്തകരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. തലയില്‍ പൊടിഞ്ഞ വിയര്‍പ്പിനൊപ്പം ഡൈ മഷിയും താടിയിലേക്ക് ഒലിച്ചിറങ്ങുകയായിരുന്നു. 90 മിനുട്ടാണ് വാര്‍ത്താ സമ്മേളനം നീണ്ടത്.

മാസ്‌ക് ധരിക്കാതെയായിരുന്നു വാര്‍ത്താ സമ്മേളനം. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരും മാസ്‌ക് ധരിച്ചിരുന്നില്ല. ന്യൂയോര്‍ക്കിലെ മുന്‍ മേയര്‍ കൂടിയാണ് അദ്ദേഹം.

ALSO READ  ഉത്തര്‍ പ്രദേശില്‍ ഓക്‌സിജന്‍ സിലിന്‍ഡറിന് വേണ്ടി പോലീസുകാര്‍ക്ക് മുന്നില്‍ മുട്ടില്‍വീണ് യാചിച്ച് വൃദ്ധന്‍