ബിനീഷിന്റെ എന്‍ സി ബി കസ്റ്റഡി ഇന്നവസാനിക്കും; കോടതിയില്‍ ഹാജരാക്കും

Posted on: November 20, 2020 7:40 am | Last updated: November 20, 2020 at 1:49 pm

ബെംഗളൂരു | ലഹരിമരുന്ന് കേസില്‍ ബെംഗളൂരു ബിനീഷ് കോടിയേരിയുടെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഉച്ചയോടെ ബിനീഷിനെ എന്‍ സി ബി കോടതിയില്‍ ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ സി ബി നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ലഹരി ഇടപാടിന്റെ മറവില്‍ കള്ളപണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തവരെ കസ്റ്റഡിയിലെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി.

ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് ആരോപിക്കുന്ന തിരുവനന്തപുരത്തെ കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ്, ഡ്രൈവര്‍ അനികുട്ടന്‍, എസ് അരുണ്‍ എന്നിവര്‍ ഇതുവരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടില്ല. രണ്ടാം തീയതി ഹാജരാകണമെന്നായിരുന്നു ഇവരോട് ഇ ഡി ആവശ്യപ്പെട്ടിരുന്നത്. എല്ലാവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫാണ്. തുടര്‍ന്നാണ് നാളെ മുതല്‍ ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങാന്‍ ഇ ഡി തീരുമാനിച്ചത്. ഇവരെ പിടികൂടിയതിന് ശേഷം ബിനീഷിനെ വീണ്ടം കസ്റ്റഡിയില്‍ വാങ്ങാനും എന്‍ സി ബിക്ക് നീക്കമുണ്ട്.