Connect with us

Kerala

സ്വപ്‌നയുടെ ശബ്ദ സന്ദേശം: അന്വേഷണത്തിന് പോലീസ് നിയമോപദേശം തേടി

Published

|

Last Updated

തിരുവനന്തപുരം |  ജയിലിലുള്ള സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തു വന്നതുമായി ബന്ധപ്പെട്ടു കേസെടുത്ത് അന്വേഷിക്കുന്നതില്‍ സംസ്ഥാന പോലീസ് മേധാവി, അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി.
ശബദ് സന്ദേശം തന്റേതെന്ന് സ്വപ്‌ന സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേസെടുക്കാനാകില്ലെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും കേസില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

കഴിഞ്ഞ ഒക്ടോബര്‍ 14നാണ് സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. ഇതിനിടയില്‍ ബന്ധുക്കള്‍ മാത്രമാണ് സ്വപ്നയെ സന്ദര്‍ശിച്ചത്. കൊഫെപോസ തടവുകാരിയായതിനാല്‍ ജയിലില്‍ നിന്ന് സ്വപ്‌ന പുറത്തുപോയിട്ടില്ല. ഈ സഹചര്യത്തില്‍ എവിടെ നിന്നാണ് ശബ്ദം റെക്കോര്‍ഡ് ചെയ്തതെന്നതാണ് പോലീസിനെ കുഴക്കുന്നത്.

 

Latest