Connect with us

Kerala

ബുഖാരി നോളജ് ഫെസ്റ്റിന് നാളെ തുടക്കമാകും

Published

|

Last Updated

കൊണ്ടോട്ടി | ബി കെ എഫ് (ബുഖാരി നോളജ് ഫെസ്റ്റ്)ന് നാളെ തുടക്കമാകും. വിവിധ വൈജ്ഞാനിക മേഖലകളെ ഉള്‍കൊള്ളിച്ചുള്ള അറിവുത്സവത്തിന്റെ രണ്ടാം എഡിഷനാണ് വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന ഓപ്പണിംഗ് സെഷനോടെ തുടക്കമാകുക. 28 വരെ ഓണ്‍ലൈന്‍ വഴിയാണ് പ്രോഗ്രാം നടക്കുന്നത്. ബുഖാരി നോളജ് ഫെസ്റ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയും ബുഖാരി മീഡിയ യൂട്യൂബ് ചാനലിലൂടെയും പ്രോഗ്രാം പ്രേക്ഷകരിലേക്കെത്തും. വിദ്യാഭ്യാസം, വിശ്വാസം, ശാസ്ത്രം, ഫിലോസഫി, സംസ്‌കാരം, ചരിത്രം, സാഹിത്യം, സമൂഹം, രാഷ്ട്രീയം തുടങ്ങി വിവിധ വിജ്ഞാന മേഖലകളില്‍ നിന്നുള്ള 60 വിഷയങ്ങളാണ് പരിപാടിയില്‍ ചര്‍ച്ചക്കു വരുന്നത്.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ഡോ. കെ ടി ജലീല്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, മുസഫര്‍ അഹ്മദ്, സന്തോഷ് ജോര്‍ജ് കുളങ്ങര, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഇ വി അബ്ദുറഹ്മാന്‍, അബ്ദുദുന്നാസ്വിര്‍ അഹ്‌സനി ഒളവട്ടൂര്‍, ടി പി അശ്‌റഫലി, എം ബി ഫൈസല്‍, ഡോ ഹകീം അസ്ഹരി, ഡോ: ഹുസൈന്‍ രണ്ടത്താണി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മജീദ് അരിയല്ലൂര്‍, ജലീല്‍ സഖാഫി ചെറുശ്ശോല, ഹംസ അഞ്ചുമുക്കില്‍, അലി അക്ബര്‍ തുടങ്ങി വിദേശത്തും സ്വദേശത്തുമുള്ള നൂറിലേറെ ഫാക്കല്‍റ്റികള്‍ ബി കെ എഫിന്റെ ഭാഗമാകും.

കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, സി പി ശഫീഖ് ബുഖാരി, ജാബിര്‍ ബുഖാരി കാരേപറമ്പ്, സ്വാദിഖ് അരീക്കോട് പങ്കെടുത്തു.