Connect with us

National

അധികാരമേറ്റതിന്റെ മൂന്നാം ദിനം ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി രാജിവച്ചു

Published

|

Last Updated

പാട്‌ന | ബിഹാറില്‍ അധികാരമേറ്റതിന്റെ മൂന്നാം ദിനത്തില്‍ തന്നെ രാജിവച്ച് മന്ത്രി. വിദ്യാഭ്യാസ മന്ത്രിയും താരാപുരില്‍ നിന്നുള്ള ജെ ഡി യു എം എല്‍ എയുമായ മേവാലാല്‍ ചൗധരിയാണ് രാജിവച്ചത്. നിയമനത്തില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് മേവാലാല്‍ രാജി നല്‍കിയത്. ഭഗല്‍പുര്‍ വൈസ് ചാന്‍സലറായിരിക്കെ അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ സയന്റിസ്റ്റ് എന്നീ തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ക്രമക്കേടുമായി ബന്ധപ്പെട്ട് മേവാലാലിനെതിരെ ക്രമിനല്‍ കേസെടുത്തിരുന്നു. നേരത്തെ, പ്രതിപക്ഷത്തായിരുന്ന ബി ജെ പി ആക്ഷേപമുയര്‍ത്തിയതോടെ പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് അന്നത്തെ ബിഹാര്‍ ഗവര്‍ണര്‍ ആയിരിക്കെ മേവാലാലിനെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ 2017 ല്‍ ചാര്‍ജ് ചെയ്ത കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

Latest