Kerala
പാലാരിവട്ടം പാലം; നാഗേഷ് കണ്‍സല്‍ട്ടന്‍സി ഉടമ വി വി നാഗേഷ് അറസ്റ്റില്‍
 
		
      																					
              
              
            കൊച്ചി | പാലാരിവട്ടം പാലത്തിന്റെ രൂപകല്‍പ്പന ഏല്‍പ്പിച്ചിരുന്ന നാഗേഷ് കണ്‍സല്‍ട്ടന്‍സിയുടെ ഉടമ വി വി നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോട്ടയം വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
17 ലക്ഷം രൂപ കൈപ്പറ്റിയ കണ്‍സല്‍ട്ടന്‍സി രൂപകല്‍പ്പനക്കുള്ള ദൗത്യം മറ്റൊരു കമ്പനിക്ക് മറിച്ചുനല്‍കുകയായിരുന്നു. പാലത്തിന്റെ തകര്‍ച്ചക്ക് രൂപകല്‍പ്പനയിലെ പിഴവും കാരണമായെന്ന് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നാഗേഷിനെ അറസ്റ്റ് ചെയ്തത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

