Connect with us

Kerala

ആകാശവാണിയുടെ ആലപ്പുഴ നിലയത്തില്‍നിന്നുള്ള പ്രക്ഷേപണം തുടരും

Published

|

Last Updated

ന്യൂഡല്‍ഹി |  ആകാശവാണിയുടെ ആലപ്പുഴ നിലയത്തില്‍ നിന്നുള്ള പ്രക്ഷേപണം നിര്‍ത്തലാക്കിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്രമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവഡേക്കറുമായി ബുധനാഴ്ച വൈകീട്ട് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം

ആലപ്പുഴ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള പ്രസാര്‍ ഭാരതിയുടെ ഉത്തരവിനെക്കുറിച്ച് ബുധനാഴ്ച കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് വി മുരളീധരന്‍ വ്യക്തമാക്കി. ആലപ്പുഴ നിലയത്തെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികളടക്കമുള്ള ശ്രോതാക്കളെക്കുറിച്ചും കേന്ദ്രാവിഷ്‌കൃത പദ്ധതികളറിയാനും മലയാളികളില്‍ ഏറിയ പങ്കും ആശ്രയിക്കുന്നത് ആകാശവാണിയെയാണെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് വി മുരളീധരന്‍ പറഞ്ഞു.
ആകാശവാണിയുടെ മറ്റു നിലയങ്ങള്‍ നവീകരിക്കാനും ആധുനികവത്കരിക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ജാവഡേക്കര്‍ അറിയിച്ചതായി മന്ത്രി മുരളീധരന്‍ പറഞ്ഞു.