Connect with us

National

വര്‍ഗീയ വിദ്വേഷ പ്രചാരണം; നടി കങ്കണക്കും സഹോദരിക്കും മുംബൈ പോലീസിന്റെ സമന്‍സ്

Published

|

Last Updated

മുംബൈ | സാമൂഹിക മാധ്യമത്തിലൂടെ വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയ കേസില്‍ ഹാജരാകാനാവശ്യപ്പെട്ട് നടി കങ്കണ റണാവതിനും സഹോദരി രംഗോലി ചന്ദേലിനും മുംബൈ പോലീസ് സമന്‍സയച്ചു. കങ്കണ ഈമാസം 23നും രംഗോലി 24നും ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് മൂന്നാം തവണയാണ് ഇരുവരോടും ഹാജരാകാന്‍ പോലീസ് ആവശ്യപ്പെടുന്നത്.

ആദ്യ തവണ യഥാക്രമം ഒക്ടോബര്‍ 26, 27 തീയതികളിലും രണ്ടാം തവണ നവംബര്‍ ഒമ്പത്, 10 തീയതികളിലും ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ഈ തീയതികളിലൊന്നും ഇരുവരും ഹാജരായില്ല. താന്‍ കുടുംബത്തിലെ ഒരു വിവാഹവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും നവംബര്‍ 15 നു ശേഷം മാത്രമേ തിരക്കൊഴിയൂവെന്നുമാണ് കങ്കണ പോലീസിനെ അറിയിച്ചിരുന്നത്.

Latest