Connect with us

National

പിഎഫ് പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇനി വീട്ടിലിരുന്ന് സമര്‍പ്പിക്കാം

Published

|

Last Updated

ന്യൂഡല്‍ഹി | പിഎഫ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലൈഫ് സര്‍ട്ടിഫീക്കറ്റ് സമര്‍പ്പിക്കുവാന്‍ ഇനി നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട. ആപ്പ് വഴി ലൈഫ്‌സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാനും സമര്‍പ്പിക്കുവാനും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സൗകര്യമൊരുക്കി.

കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ സേവനങ്ങള്‍ നല്‍കുന്ന ഉമാംഗ് ( UMANG- യൂനിഫൈഡ് മൊബൈല്‍ അപ്ലിക്ഷേന്‍ ഫോര്‍ ന്യൂ ഏജ് ഗവേര്‍ണന്‍സ്) ആപ്പ് വഴി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാനാകുമെന്ന് ഇപിഎഫ്ഒ അറിയിച്ചു. ഇതുകൂടാതെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ മറ്റു ചല സൗകര്യങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്. 67 ലക്ഷത്തോളം വരുന്ന പിഎഫ് പെന്‍ഷന്‍കാര്‍ക്ക് ഇത് ഗുണകരമാകും.

നവംബറില്‍ എല്ലാ പെന്‍ഷന്‍കാരും ഡിജിറ്റര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഇനി മുതല്‍ വീട്ടില്‍വെച്ചു തന്നെ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി സബ്മിറ്റ് ചെയ്യാം. പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്ക് ബ്രാഞ്ച്, പോസ്റ്റ്ഓഫീസ്, പൊതുസേവന കേന്ദ്രങ്ങള്‍ എന്നിവ വഴി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനാകും. ഫീസ് അടച്ച് സേവനം ആവശ്യപ്പെട്ടാല്‍ പോസ്റ്റ്ഓഫീസില്‍ നിന്ന് പോസ്റ്റ്മാന്‍ വീട്ടില്‍ എത്തിയും ഡിഎല്‍സി നല്‍കും. ഒരു വര്‍ഷമാകും ഇതിന്റെ കാലാവധി.

ജീവന്‍ പ്രമാണ്‍ പോര്‍ട്ടലില്‍ നിന്നും ഉമാംഗ് ആപ്പില്‍ നിന്നും അപേക്ഷന് ഡിജിറ്റില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest