Connect with us

International

പരിശീലന പറക്കലിനിടെ അപകടം: 'ജെറ്റ്മാന്‍' വിന്‍സ് റെഫെറ്റ് മരണപ്പെട്ടു

Published

|

Last Updated

ദുബൈ | യു എ ഇയിലെ മരുഭൂമിയില്‍ പരിശീലന പറക്കലിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് ഫ്രാന്‍സുകാരനായ “ജെറ്റ്മാന്‍” വിന്‍സ് റെഫെറ്റ് (36) മരിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ജെറ്റ് പവര്‍, കാര്‍ബണ്‍ഫൈബര്‍ സ്യൂട്ട് ഉപയോഗിച്ച് നിലത്തുനിന്ന് വിക്ഷേപിച്ച് ദുബൈയില്‍ ആദ്യമായി മനുഷ്യപറക്കല്‍ നടത്തിയ വ്യക്തിയാണ് റെഫെറ്റ്. ജെറ്റ്മാന്‍ ദുബായ് കമ്പനിയുടെ ഭാഗമായി നിരവധി പറക്കലുകള്‍ നടത്തിയ അദ്ദേഹം ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ പറന്ന് ശ്രദ്ധേയനായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ അദ്ദേഹം 6000 അടി ഉയരത്തില്‍ പറന്നത് ലോകശ്രദ്ധ നേടിയിരുന്നു.

ജെറ്റ്മാന്‍ എന്നറിയപ്പെടുന്ന സ്വിസ് പൈലറ്റ് യെവ്സ് റോസിയാണ് വിമാനച്ചിറകുകളുടെ മാതൃകയിലുള്ള കൊച്ചു യന്ത്രസംവിധാനം നിര്‍മിച്ചത്. 2015 നവംബറില്‍ റോസിയും റെഫെറ്റും ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തില്‍ പാം ജുമൈറ്ക്കു മുകളിലൂടെ 4000 അടി ഉയരത്തില്‍ പറന്ന വിമാനത്തിന്റെ മുകളില്‍ ആകാശത്തിലൂടെ കുതിച്ചുകയറുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു. മണിക്കൂറില്‍ 402 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു.

 

 

Latest