Connect with us

Techno

മടക്കാവുന്ന ഐഫോണിന്റെ പണിപ്പുരയില്‍ ആപ്പിള്‍; രണ്ട് വര്‍ഷത്തിനകം വിപണിയില്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | മടക്കാവുന്ന ആദ്യ ഐഫോണ്‍ ആപ്പിള്‍ വികസിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2022 സെപ്തംബറില്‍ മടക്കാവുന്ന ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കും. മടക്കാവുന്ന ഫോണിന് വേണ്ടിയുള്ള അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാന്‍ തായ്‌വാനിലെ ഹോന്‍ ഹായ്, നിപ്പോണ്‍ നിപ്പോണ്‍ കമ്പനികളുമായി ആപ്പിള്‍ സജീവ ചര്‍ച്ച നടത്തുന്നുണ്ട്.

ഒ എല്‍ ഇ ഡി അല്ലെങ്കില്‍ മൈക്രോ എല്‍ ഇ ഡി സ്‌ക്രീന്‍ സാങ്കേതികവിദ്യയാകും മടക്കാവുന്ന ഐഫോണില്‍ ഉപയോഗിക്കുക. സാംഗ്‌സംഗില്‍ നിന്നാകും ഡിസ്‌പ്ലേ പാനല്‍ വാങ്ങുക. സ്‌ക്രീനും ബിയറിംഗുമെല്ലാം പരിശോധിക്കുന്ന ജോലിയിലാണ് ഇപ്പോള്‍ ആപ്പിളുള്ളത്.

ന്യൂനിക്കോ എന്ന തായ്‌വാന്‍ കമ്പനിയായിരിക്കും മടക്കാവുന്ന ഐഫോണിന് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ പ്രധാനമായും വിതരണം ചെയ്യുക. ഹോന്‍ ഹായ് അസംബ്ള്‍ ചെയ്യും. ഐഫോണുകള്‍ക്ക് വേണ്ടി വന്‍തോതില്‍ മാതൃകകള്‍ നിര്‍മിക്കുന്നതും ഹോന്‍ ഹായ് ആണ്. നിപ്പോണ്‍ നിപ്പോണ്‍ ആണ് മടക്കാവുന്ന ഐഫോണിന് വേണ്ട ബിയറിംഗുകള്‍ നല്‍കുക.