നിധി ലഭിക്കാന്‍ സ്വന്തം മക്കളെ ബലി കൊടുക്കാന്‍ ശ്രമം; സഹോദരങ്ങളായ രണ്ട് പേര്‍ പിടിയില്‍

Posted on: November 16, 2020 8:44 pm | Last updated: November 16, 2020 at 8:44 pm

ദിസ്പുര്‍ |  നിധി കിട്ടാനായി സ്വന്തം കുട്ടികളെ ബലി നല്‍കാന്‍ തയ്യാറെടുത്ത സഹോദരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. അസമിലെ ശിവസാഗര്‍ ജില്ലയിലെ ദിമൗമുഖ് ഗ്രാമത്തിലാണ് സംഭവം .സഹോദരങ്ങളായ ജമീയുര്‍ ഹുസൈനും സഹോദരന്‍ ശെരീഫുല്‍ ഹുസൈനുമാണ് പോലീസ് പിടികൂടിയത്.

ഇവരുടെ ആറ് മക്കളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ പോലീസ് അന്വേഷണം തുടരുകയാണ്. പരാതിയില്ലാത്തതിനാലും ദൃക്സാക്ഷികളില്ലാത്തതിനാലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

ഒരു വ്യാജ സിദ്ധന്റെ ഉപദേശപ്രകാരമാണ് ഇരുവരും ഇത്തരമൊരു ക്രൂരതക്ക് ശ്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരാണ് നരബലി നടക്കാനിടയുണ്ടെന്ന വിവരം ലഭിച്ചപ്പോള്‍ സഹോദരങ്ങളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ വീട്ടുകാര്‍ നാട്ടുകാരുടെ ആരോപണം നിഷേധിച്ചിട്ടുണ്ട്.