Connect with us

Kerala

തോമസ് ഐസക്കിന് ബുദ്ധിഭ്രമം സംഭവിച്ചോയെന്ന് സംശയം: വി മുരളീധരന്‍

Published

|

Last Updated

ന്യൂഡല്‍ഹി | തോമസ് ഐസക്കിന് ബുദ്ധിഭ്രമം സംഭവിച്ചോ എന്ന് സംശയമുണ്ടെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ പരിഹാസം. കിഫ്ബിക്കെതിരെ ആര്‍ എസ് എസ് ഗൂഢാലോചനയുള്ളതായി മന്ത്രിക്ക് തെളിവുണ്ടെങ്കില്‍ ക്രൈംബ്രാഞ്ചോ, വിജിലന്‍സോ അന്വേഷിക്കട്ടെ. ആര്‍ എസ് എസിന് കിഫ്ബി അന്വേഷിക്കാന്‍ പ്രത്യേക സംവിധാനമുള്ളതായി അറിയില്ല. ഐസക്കിന് അറിയുമെങ്കില്‍ അക്കാര്യങ്ങളെല്ലാം പുറത്തുവിടണം. ഉപ്പ് തിന്നെന്ന് അറിയുന്നതുകൊണ്ടും വെള്ളം കുടിക്കേണ്ടിവരുമെന്ന് ഉറപ്പുള്ളതുകൊണ്ടുമാണോ മന്ത്രി സി എ ജി റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി. കിഫ്ബിക്കെതിരേ ഗുരുതര ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി തോമസ് ഐസക്ക് കുടുങ്ങുമെന്ന് കരുതിയിട്ടാണോ മുഖ്യമന്ത്രി കേന്ദ്ര അന്വേഷണത്തിന് കത്ത് എഴുതാത്തതെന്നും വി മുരളീധരന്‍ ചോദിച്ചു.