Connect with us

National

ഡിജിറ്റല്‍ മാധ്യമങ്ങളുടെ വിദേശ നിക്ഷേപത്തിന് കൂടുതല്‍ നിയന്ത്രണമായി

Published

|

Last Updated

ന്യൂഡല്‍ഹി  ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണം കൂടുതല്‍ ശക്തമാക്കി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ 26 ശതമാനം വിദേശ നിക്ഷേപം മാത്രമേ അനുവദിക്കൂ. ഇതില്‍ കൂടുതല്‍ വിദേശ നിക്ഷേപം വാങ്ങിയവര്‍ ഒരു വര്‍ഷത്തിനകം കുറക്കണമെന്നാണ് നിര്‍ദേശം. 26 ശതമാനത്തില്‍ താഴെയാണ് നിക്ഷേപമെങ്കില്‍ അത് വിശദമാക്കുന്ന രേഖകള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കുകയും വേണം.

ഡിജിറ്റല്‍ മാധ്യമങ്ങളുടെ സി ഇ ഒ ഇന്ത്യന്‍ പൗരന്‍മാരാകണം. 60 ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കുന്ന അത്തരം ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുരക്ഷാ അനുമതി വാങ്ങണം തുടങ്ങിയ നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്.

നേരത്തെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഓണ്‍ലൈന്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനും നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.