ഗുരുതര ആരോപണവുമായി ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയില്‍

Posted on: November 16, 2020 2:57 pm | Last updated: November 16, 2020 at 4:34 pm

കൊച്ചി |  വിചാരണ കോടതിയില്‍ ക്രോസ് വിസ്താരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയും സര്‍ക്കാറും ഹൈക്കോടതിയില്‍. വിചാരണ കോടതിയിലെ ജഡ്ജ് ഒരു വനിതയായിട്ട് പോലും തന്റെ അവസ്ഥ മനസ്സിലാക്കിയില്ല. പലപ്പോഴും കോടതി മുറിയില്‍ കരയേണ്ടി വന്നു. ഒരു വനിതാ ജഡ്ജി തന്നെ വേണമെന്ന ആവശ്യം വീണ്ടും തങ്ങള്‍ ഉന്നയിക്കുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിചാരണക്കോടതി മാറ്റം അനിവാര്യമാണെന്ന് നടി ആവശ്യപ്പെട്ടു.

ആക്രമിക്കപ്പെട്ട നടിയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗത്തുനിന്ന് ഉണ്ടായെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് തടയുന്നതിനോ വിസ്താരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനോ വിചാരണക്കോടതി തയ്യാറായില്ല. ഈ സാഹചര്യത്തില്‍ കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.വാദങ്ങള്‍ കേട്ട ശേഷം കേസ് വിധി പറയുന്നതിന് ഹൈക്കോടതി മാറ്റിവെച്ചു.