Connect with us

National

മണിപ്പൂരില്‍ ആശുപത്രി വളപ്പില്‍ സ്‌ഫോടനം; ദമ്പതികള്‍ക്ക് പരുക്കേറ്റു

Published

|

Last Updated

ഇംഫാല്‍ | ഇംഫാലിലെ റീജ്യനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വളപ്പില്‍ സ്‌ഫോടനം. ആശുപത്രിയിലെത്തിയ ദമ്പതികള്‍ക്ക് പരുക്കേറ്റു. വിദേശ നിര്‍മിത ബോംബാണ് പൊട്ടിത്തെറിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ ഗേറ്റിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. രാവിലെ 9.35ഓടെയായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ ദമ്പതികള്‍ക്കാണ് പരുക്കേറ്റത്.

ആശുപത്രിയില്‍ ഈ സമയം നല്ല തിരക്കുണ്ടായിരുന്നു. ആശുപത്രിക്ക് മുന്നിലെ റോഡിലും ഓഫീസിലേക്കും മറ്റും പോകുന്നവരുടെ തിരക്കായിരുന്നു. ഭാഗ്യവശാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Latest