Connect with us

Kerala

കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ടെ ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

നേരത്തെ, ആശുപത്രി രജിസ്റ്ററില്‍ നിന്നും യുവതിയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയ ഇയാള്‍ മെസേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.