Kerala
സംസ്ഥാനത്ത് നിര്‍ഭയ ഹോമുകള്‍ പൂട്ടുമെന്ന വാര്‍ത്ത തെറ്റ്: കെ കെ ശൈലജ

തിരുവനന്തപുരം | സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ പൂട്ടുമെന്ന് ചൂണ്ടിക്കാട്ടി പുറത്തുവന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിലവിലെ താമസക്കാരെ എല്ലാം തൃശൂര്‍ ജില്ലയിലെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സുരക്ഷയും മികച്ച ഭൗതിക സാഹചര്യവും കണക്കിലെടുത്താണ് പുതിയ കേന്ദ്രത്തിലേക്ക് താമസക്കാരെ മാറ്റുന്നത്. പഠിക്കുന്ന കുട്ടികളെ ഏകീകൃത കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. വാടക കെട്ടിടങ്ങളില്‍ ഇരകളുടെ പുനരധിവാസവും സുരക്ഷിതത്വവും പ്രശ്‌നം സൃഷ്ടിക്കുന്നെന്നും മന്ത്രി പറഞ്ഞു.
പത്തിനും 18 വയസിനും ഇടയില്‍ പ്രായമുള്ള അന്തേവാസികളെ തൃശൂരിലെ കേന്ദ്രത്തിലേക്ക് മാറ്റാനാണ് വനിതാ ശിശു വികസന വകുപ്പിന്റെ തീരുമാനം. ജില്ലാ കേന്ദ്രങ്ങളെ പോക്‌സോ കേസ് ഇരകളുടെ എന്‍ട്രി ഹോമുകളാക്കി പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇരകളുടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ തൃശൂലേക്ക് മാറ്റുകയാണ് ചെയ്യുക.