Connect with us

Kerala

വനിതാ ഡോക്ടര്‍ക്കെതിരെ മുന്‍ ഭര്‍ത്താവിന്റെ കൈയേറ്റം; പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന്

Published

|

Last Updated

പത്തനംതിട്ട | വനിതാ ഡോക്ടറെ മുന്‍ ഭര്‍ത്താവ് കൈയേറ്റം ചെയ്ത സംഭവത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ തിങ്കളാഴ്ച കുന്നന്താനത്തു വച്ചാണ് ഡോ. ആതിര മാധവിനെ മുന്‍ ഭര്‍ത്താവ് ദര്‍ശന്‍ ലാല്‍ കൈയേറ്റം ചെയ്തത്. ആതിരയുടെ ജോലി സ്ഥലത്തെത്തിയായിരുന്നു ആക്രമണം. ക്ലിനിക്കിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ സഹിതം പരാതി നല്‍കിയിട്ടും പോലീസ് പ്രതിക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആതിര പറയുന്നു.

എന്നാല്‍, കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നാണ് പോലീസ് പറയുന്നത്. ആതിരയും ദര്‍ശന്‍ ലാലും വിവാഹമോചിതരാണ്. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാകാതെ വന്നതിനാലാണ് ബന്ധം വേര്‍പ്പെടുത്തിയതെന്ന് ആതിര പറയുന്നു.