Connect with us

Kerala

കേരളം ഇന്ത്യയിലാണെന്ന് തോമസ് ഐസക് ഓര്‍ക്കണമെന്ന് കെ സുരേന്ദ്രന്‍

Published

|

Last Updated

കോഴിക്കോട് |  സംസ്ഥാന സര്‍ക്കാറിന്റെ അഴിമതി തുറന്ന് കാണിച്ചതിന് സി എ ജി പോലുള്ള ഭരണഘടനാ സ്ഥാപനത്തെ അപമാനിക്കാന്‍ ധനമന്ത്രി തോമസ് ഐസക് ശ്രമിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റെ കെ സുരേന്ദ്രന്‍. സി എ ജിക്കെതിരെ ഭീഷണി മുഴക്കുന്ന ധനമന്ത്രി തോമസ് ഐസക്ക് കേരളം ഇന്ത്യയിലാണെന്ന് ഓര്‍ക്കണം. ഇടത് സര്‍ക്കാറിന്റെ കള്ളക്കളിക്കെതിരെ ആരും പ്രതികരിക്കാതിരിക്കാന്‍ ഇത് കമ്മ്യൂണിസ്റ്റ് രാജ്യമല്ല. സര്‍ക്കാറിന്റെ അഴിമതികള്‍ക്കും തട്ടിപ്പുകള്‍ക്കുമെതിരെ ആര് വന്നാലും അത് സര്‍ക്കാറിനെതിരെയുള്ള ഗൂഢാലോചനയാക്കുകയാണ്.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ സമരം ചെയ്യുന്ന പോലെ സി എ ജിക്കെതിരെയും സമരം ചെയ്യാന്‍ സി പി എം തയ്യാറാകുമോ?. സര്‍ക്കാര്‍ പദ്ധതികളുടെ സാമ്പത്തിക ഇടപാടുകളും നിയമസാധുതയുമൊക്കെ പരിശോധിക്കാന്‍ ഭരണഘടനാ സ്ഥാപനമായ സി എ ജിക്ക് അവകാശമുണ്ടെന്നും അന്വേഷണ ഏജന്‍സിക്ക് ഇല്ലെന്നുമൊക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ലൈഫ് മിഷന്റെയടക്കം ഫയലുകള്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ധനമന്ത്രി തന്നെ കിഫ്ബി വായ്പകള്‍ അനധികൃതമെന്നും, ഭരണഘടനാ വിരുദ്ധമെന്നുമുള്ള സി എ ജി തയാറാക്കിയ കരട് റിപ്പോര്‍ട്ട് അട്ടിമറിയാണെന്നും രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പറയുന്നത് അപഹാസ്യമാണ്.

മന്ത്രി തോമസ് ഐസക്ക് നടപ്പിലാക്കുന്ന പലപദ്ധതികളും വന്‍അഴിമതിയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ മറയാക്കി മന്ത്രിമാരും സി പി എമ്മും നേതാക്കളും ഹവാല ഇടപാടുകളും കള്ളപ്പണ വെളുപ്പിക്കലും നടത്തുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Latest