Connect with us

Kerala

എല്‍ ഡി എഫ് അവഗണനയില്‍ പ്രതിഷേധം; കോഴിക്കോട്ട് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ജെ ഡി എസ്

Published

|

Last Updated

കോഴിക്കോട് | തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള ഇടതു മുന്നണി അവഗണനയില്‍ പ്രതിഷേധിച്ച് കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ നേതൃത്വം. ജില്ലാ പഞ്ചായത്തിലെ അഞ്ച് ഡിവിഷനിലും കോഴിക്കോട് കോര്‍പ്പറേഷനിലെ ആറ് വാര്‍ഡുകളിലുമായി 11 ഇടത്താണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്ന് ജെ ഡി എസ് ജില്ലാ അധ്യക്ഷന്‍ കെ ലോഹ്യ പറഞ്ഞു.

എല്‍ ജെ ഡി ഇടതു മുന്നണിയുടെ ഭാഗമായതോടെ ജില്ലയില്‍ ജെ ഡി എസിനെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്.ഇതില്‍ പാര്‍ട്ടി നേതൃത്വത്തിന് കടുത്ത പ്രതിഷേധമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കോഴിക്കോട് യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇടതു മുന്നണിയുമായി ചര്‍ച്ച തുടരും. അവഗണന തുടരാനാണ് മുന്നണി തീരുമാനമെങ്കില്‍ ഈ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ലോഹ്യ വിശദമാക്കി.