Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തല്‍: കാനം

Published

|

Last Updated

കോട്ടയം | ഏത് വെല്ലുവിളികളേയും അതിജീവിക്കാന്‍ എല്‍ ഡി എഫിന് കരുത്തുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോട്ടയം അടക്കം സീറ്റ് വിഭജനത്തില്‍ എല്‍ ഡി എഫില്‍ ചില തര്‍ക്കങ്ങളുണ്ട്. അതെല്ലാം പരിഹരിച്ച് മുന്നോട്ടുപോകും. കോട്ടയ അടക്കം എവിടേയു എല്‍ ഡി എഫില്‍ രണ്ടാം കക്ഷി സി പിഐയാണ്. കോട്ടയത്ത് കേരളാ കോണഗ്രസാണ് ഒന്നാം കക്ഷിയെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല. സി പി ഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസായിട്ടില്ല.

സ്വര്‍ണക്കടത്തുമായി സര്‍ക്കാറിന് ബന്ധമുണ്ട് എന്ന രീതിയില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ദുബൈയില്‍ നിന്ന് സ്വര്‍ണം അയച്ചത് ആരെന്നും സ്വീകരിച്ചത് ആരെന്നും അന്വേഷിക്കുന്നില്ല. കേന്ദ്ര ഏജന്‍സികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തത് ഭരണ തലവന്‍ എന്ന നിലയിലാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

 

 

Latest