പൂന്തുറ സിറാജിനെ പി ഡി പിയില്‍ നിന്ന് പുറത്താക്കി

Posted on: November 14, 2020 2:45 pm | Last updated: November 14, 2020 at 2:45 pm

ബെംഗളൂരു | പി ഡി പി മുന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പാര്‍ട്ടി വിട്ട് ഐ എന്‍ എല്ലില്‍ ചേര്‍ന്നതില്‍ പ്രതികരിച്ച് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തില്‍ പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി മഅ്ദനി ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ലെന്നും, അതുപോലെ ഒരു പരാജയമോ നഷ്ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെയെന്നും മഅ്ദനി പറഞ്ഞു. ഭാരമേല്‍പിക്കുന്നത് അല്ലാഹുവിനെയാണെങ്കില്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല എന്ന തലക്കെട്ടോടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

25 വര്‍ഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി പൂന്തുറ സിറാജ് മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാര്‍മീകതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി പത്രകുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹം സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. പൗരത്വ പ്രക്ഷോഭത്തിലും മഅ്ദനിയുടെ നീതിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങളില്‍ ഉള്‍പ്പെടെ പാര്‍ട്ടി പരിപാടികളിലും അദ്ദേഹം സഹകരിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.