Connect with us

Eranakulam

മത്സരത്തിനില്ലെന്ന് സൗമിനി; കാരണം വ്യക്തിപരമെന്ന്, കൂടെ വിമര്‍ശനം

Published

|

Last Updated

കൊച്ചി | കൊച്ചിയിലെ വെള്ളക്കെട്ടുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഹൈക്കോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ കോര്‍പറേഷന്‍ മേയര്‍ സൗമിനി ജയിന്‍ ഇത്തവണ മത്സരത്തിനില്ല. സൗമിനി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് പിന്മാറാനുള്ള തീരുമാനത്തിനു പിന്നിലെന്ന് പറഞ്ഞ സൗമിനി കൗണ്‍സിലിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആക്ഷേപങ്ങള്‍ ഉന്നയിച്ചു.
കൗണ്‍സിലിന്റെയും ഉദ്യോഗസ്ഥരുടെയും സഹകരണക്കുറവ് പദ്ധതികള്‍ കൃത്യമായി പൂര്‍ത്തിയാക്കുന്നതിനെ പ്രതികൂലമായി ബാധിച്ചുവെന്ന് അവര്‍ തുറന്നടിച്ചു.

പൊതുരംഗത്ത് സജീവമായി തുടരുമെന്നും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങുമെന്നും സൗമിനി പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സൗമിനിയുടെ പേരുണ്ടായിരുന്നില്ല.

 

Latest