Connect with us

International

കാലം ഉത്തരം നല്‍കും; തോല്‍വി സമ്മതിക്കുന്നതായി സൂചന നല്‍കി ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി |  പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോല്‍വി സമ്മതിക്കുന്നതിന്റെ സൂചനകളുമായി ഡോണള്‍ഡ് ട്രംപ് . തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇത്തരമൊരു തോന്നലുണ്ടാക്കിയിരിക്കുന്നത്. കൊവിഡിന്റെ രണ്ടാംഘ വ്യാപനവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയായിരുന്നു ഇത്.

നമ്മള്‍ ലോക്ക്ഡൗണിലേക്ക് ഒരിക്കലും പോവില്ല. ഞാനെന്തായാലും പോവില്ല. ഈ ഭരണം അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം. ആരാണ് ഭരണത്തിലുണ്ടാവുകയെന്നും. എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം തരിക. പക്ഷെ എന്ത് തന്നെയായാലും ഈ ഭരണം ലോക്കഡൗണിലേക്ക് പോവില്ല. ട്രംപ് പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പിലെ തോല്‍വി എന്നാണ് അങ്ങ് അംഗീകരിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം ട്രംപ് നല്‍കിയില്ല.തിരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായെന്നാണ് ഫലം പുറത്തുവന്നതു മുതല്‍ ട്രംപ് ആരോപിക്കുന്നത്.