മനോഹരമായ മദ്ഹ് ഈരടികളുമായി ഉവൈസ്‌ ഖാദിരി; പ്രവാചക സ്നേഹത്തിലലിഞ്ഞ് അന്താരാഷ്ട്ര മീലാദ് സമ്മേളനം

Posted on: November 13, 2020 10:25 pm | Last updated: November 13, 2020 at 10:28 pm

കോഴിക്കോട് | ലോക പ്രശസ്ത മദ്ഹ് ഗായകനായ ഉവൈസ് റസാ ഖാദിരിയുടെ മനോഹരമായ മദ്ഹ് ഈരടികൾ കൊണ്ട് ധന്യമായി അന്താരാഷ്‌ട്ര മീലാദ് സമ്മേളനം.ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ക്ഷണപ്രകാരം ഉവൈസ് ഖാദിരി അവതരിപ്പിച്ച മദ്ഹ് ഗസലിൽ പങ്കെടുത്തത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരങ്ങൾ.

മർകസിൽ വന്നു ശൈഖ് അബൂബക്കറിന്റെ ചാരത്തു നിന്ന് നേരിട്ട് അവതരിപ്പിക്കാൻ ആശയുണ്ടെങ്കിലും, കോവിഡ് മഹാമാരി കാരണം യാത്ര അസാധ്യമായതിനാലാണ് ഓൺലൈനിൽ മദ്ഹ് ആലാപനം നടത്തുന്നതെന്ന് ഉവൈസ് റസാ ഖാദിരി പറഞ്ഞു. കോവിഡ് പ്രതിസന്ധി മാറിയാൽ മർകസിൽ വരുമെന്നും നേരിട്ടുള്ള സെഷൻ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു മണിക്കൂർ നീണ്ടു നിന്ന ഉവൈസ് ഖാദിരിയുടെ മദ്ഹ് ആലാപനത്തിൽ അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ, അറബി ഉറുദു ഭാഷകളിലെ നിരവധി വരികളാണ് ആലപിച്ചത്. ഈജിപ്ത്, ഇറാഖ്, സിറിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മദ്ഹ് സംഘങ്ങളും മീലാദ് സമ്മേളനത്തിൽ കവിതകൾ അവതരിപ്പിച്ചു.