Connect with us

Covid19

അടുത്ത മാസത്തോടെ ഇന്ത്യക്ക് പത്ത് കോടി കൊവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

Published

|

Last Updated

ബെംഗളൂരു | ഓക്‌സ്‌ഫോഡും ആസ്ട്രസെനിക്കയും സംയുക്തമായി വികസിപ്പിച്ച കൊവിഡ്- 19 വാക്‌സിന്റെ പത്ത് കോടി ഡോസുകള്‍ അടുത്തമാസത്തോടെ ഇന്ത്യക്ക് ലഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. അടുത്ത മാസം തന്നെ കുത്തിവെപ്പും ആരംഭിക്കും. ഡിസംബറോടെ ഇതിനുള്ള അനുമതി കേന്ദ്രത്തില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

വൈറസില്‍ നിന്ന് മികച്ച സംരക്ഷണമാണ് ആസ്ട്രസെനിക്ക വാക്‌സിന്‍ നല്‍കുകയെന്നാണ് അന്തിമഘട്ട പരീക്ഷണത്തിന്റെ ഫലം കാണിക്കുന്നത്. കുറഞ്ഞത് നൂറ് കോടി ഡോസുകളാണ് സിറം ഉത്പാദിപ്പിക്കുക. ആദ്യഘട്ടത്തില്‍ ഈ ഡോസുകള്‍ ഇന്ത്യക്ക് തന്നെയാണ് ലഭിക്കുകയെന്നും സിറം സി ഇ ഒ അദാര്‍ പൂനാവാല പറഞ്ഞു.

പകുതി ഡോസുകള്‍ ഇന്ത്യയിലും പകുതി ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുമാകും വിതരണം ചെയ്യുക. ലോകാരോഗ്യ സംഘടനയുടെ സഹായത്തില്‍ വികസിപ്പിക്കുന്ന കൊവാക്‌സും സിറം ഉത്പാദിപ്പിക്കുന്നുണ്ട്. ദരിദ്ര രാജ്യങ്ങള്‍ക്ക് നല്‍കാനാണ് കൊവാക്‌സ് ഡബ്ല്യു എച്ച് ഒ വാങ്ങുക. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദകരാണ് സിറം.

---- facebook comment plugin here -----

Latest