Connect with us

National

ബീഹാര്‍: പാര്‍ലിമെന്ററി പാര്‍ട്ടി നേതാവിനെ മറ്റന്നാള്‍ തിരഞ്ഞെടുക്കും

Published

|

Last Updated

പറ്റ്‌ന | ബീഹാറില്‍ തുടര്‍ച്ചയായ നാലാം തവണയും അധികാരം ഉറപ്പിച്ച എന്‍ഡിഎ മറ്റന്നാള്‍ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കും. ഞായറാഴ്ച ഉച്ചക്ക് 12.30ന് ചേരുന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുകയെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.

ജെഡിയു നേതാവ് നിതീഷ്‌കുമാര്‍, ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച സെക്കുലര്‍ നേതാവ് ജിതന്‍ റാം മഞ്ചി, വികാസീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നി എന്നിവര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഞായറാഴ്ച പാര്‍ലിമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.

നിതീഷ്‌കുമാര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ബീഹാറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപി നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം നിതീഷിന് തന്നെ നല്‍കുമെന്ന് ബിജെപി നേതാക്കള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ ഭരണം ഉറപ്പിച്ചത്. മഹാസഖ്യം 110 സീറ്റുകള്‍ നേടി. ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍ഡിഎക്ക് പിന്തുണ അറിയച്ചിട്ടുമുണ്ട്.