Connect with us

National

ഡല്‍ഹി വംശഹത്യ: വിദ്വേഷ പോസ്റ്റുകളിലൂടെ ഫേസ്ബുക്ക് ലാഭമുണ്ടാക്കി- മുന്‍ ജീവനക്കാരന്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരന്‍ മാര്‍ക്ക് ലൂക്കി രംഗത്ത്. വംശഹത്യ നടക്കുന്ന സമയത്ത് ഫേസ്ബുക്കിലൂടെ പ്രചരിച്ച വിദ്വേഷ പോസ്റ്റുകള്‍ നിയന്ത്രിച്ചില്ലെന്നും ഇതിലൂടെ ഫേസ്ബുക്ക് വരുമാനമുണ്ടാക്കിയെന്നുമാണ് ആരോപണം. നിയമസഭാ സമിക്ക് മുമ്പാകെ നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്.

വിദ്വേഷവും ഭിന്നിപ്പിമുണ്ടാക്കുന്ന ഉള്ളടക്കത്തിന് മിക്കപ്പോഴും ഏറ്റവും കൂടുതല്‍ ഷെയറും, ലൈക്കും കമന്റുകളും കിട്ടാറുണ്ട്. ഇതിനാല്‍ വിദ്വേഷ ഉള്ളടക്കമുള്ള പോസ്റ്റിന് റീച്ച് നല്‍കുന്നതിലൂടെ ഫേസ്ബുക്ക് ലാഭമുണ്ടാക്കുകയായിരുന്നു. സമൂഹത്തിനെ ഭിന്നതയിലേക്ക് നയിച്ച് കമ്പനി തെറ്റായ തൊഴില്‍ സമ്പ്രദായമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് താന്‍ കമ്പനി വിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിന്റെ ബി ജെ പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ഫേസ്ബുക്കിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ബി ജെ പി നേതാവിനെതിരെ നടപടിയെടുക്കുന്നതിനെതിരെ അന്ന് ഫേസ്ബുക്കിന്റെ പോളിസി ഹെഡ് ആയിരുന്ന അങ്കി ദാസ് ഉപദേശിച്ചതായി വാള്‍സ്ട്രീറ്റ് ജേണലില്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

 

Latest