Connect with us

Covid19

സംസ്ഥാനത്തിന് ആശ്വാസം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് താഴെ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തിന് ആശ്വാസമേകി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് താഴെ എത്തി. കാസര്‍കോട്, വയനാട് ജില്ലകളില്‍ കൊവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ കാസര്‍കോട്ട് 108 ഉം വയനാട്ടില്‍ 100 ഉം പോസിറ്റിവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, കൊവിഡ് മരണങ്ങള്‍ക്ക് കുറവില്ലാത്തത് ആശങ്കയുണ്ടാക്കുന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് പത്തിന് താഴെ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ മരണനിരക്കിലും കുറവുണ്ടാവുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ഹോട്ട് സ്‌പോട്ടുകളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇന്ന് നാല് പ്രദേശങ്ങള്‍ മാത്രമാണ് ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടത്. പത്ത് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 616 ആയി കുറഞ്ഞു. രോഗമുക്തരുടെ എണ്ണം വര്‍ധിച്ചുവരുന്നത് ആശ്വാസകരമാണ്.

---- facebook comment plugin here -----

Latest