Connect with us

Covid19

കൊവിഡ് വാക്‌സിന്റെ നാല് കോടി ഡോസ് ഉത്പാദിപ്പിച്ചതായി ഇന്ത്യന്‍ കമ്പനി

Published

|

Last Updated

ബെംഗളൂരു | കൊവിഡ്- 19 വാക്‌സിന്റെ നാല് കോടി ഡോസുകള്‍ ഉത്പാദിപ്പിച്ചതായി ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദകരായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ. ആസ്ട്രസെനിക്കയുടെ വാക്‌സിന്‍ ആണ് സിറം ഉത്പാദിപ്പിച്ചത്. നൊവവാക്‌സിന്റെ വൈറല്‍ ഷോട്ട് ഉടനെ ഉത്പാദനം ആരംഭിക്കും.

ഇവക്ക് രണ്ടിനും അധികൃതരുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. അവസാനഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഫലം വൈകുന്നതിനാലാണ് ആസ്ട്രസെനിക്കയുടെ വാക്‌സിന്‍ വിതരണത്തെ ബാധിച്ചത്. യു കെയില്‍ വേനല്‍ക്കാലത്ത് കൊവിഡ് ബാധയില്‍ വന്ന കുറവാണ് ഇതിന് കാരണം.

സിറം ഉത്പാദിപ്പിച്ച നാല് കോടി ഡോസ് ഇന്ത്യയിലേക്ക് മാത്രമാണോ അതല്ല ആഗോള വിതരണത്തിനും കൂടിയാണോ എന്നത് വ്യക്തമല്ല. യു എസ് കമ്പനിയായ നൊവാവാക്‌സ് വന്‍തോതില്‍ വാക്‌സിന്‍ തങ്ങളെ ഏല്‍പ്പിച്ചതായും ഇത് ഉടനെ പൂര്‍ത്തിയാക്കുമെന്നും സിറം അറിയിച്ചു.

ആസ്ട്രസെനിക്കയുടെ ഇന്ത്യയിലെ അവസാനഘട്ട പരീക്ഷണത്തിന് 1600 പേരെ തയ്യാറാക്കിയതായും സിറം അറിയിച്ചു. ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെയാണ് ആസ്ട്രസെനിക്ക വാക്‌സിന്‍ വികസിപ്പിച്ചത്.

Latest