Connect with us

National

എ ബി വി പി ദേശീയ സെക്രട്ടറി അനികേത് നദിയില്‍ മുങ്ങിമരിച്ചു

Published

|

Last Updated

മുംബൈ | എ ബി വി പി ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാല്‍ നദിയില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയില്‍ നന്ദുര്‍ബാര്‍ ജില്ലയിലെ ധദ്ഗാവ് പ്രദേശത്തുള്ള നദിയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ അനികേത് മുങ്ങിപ്പോവുകയായിരുന്നു. ചുഴിയില്‍ പെടുകയായിരുന്നുവെന്നാണ് വിവരം.

എ ബി വി പിയുടെ മഹാരാഷ്ട്ര സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവന്ന അനികേത് രണ്ടുവര്‍ഷം മുമ്പാണ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

Latest