Connect with us

Ongoing News

ഹൈക്കോടതി ഇടപെട്ടു; പത്തനംതിട്ട ജില്ലയിലെ സംവരണ വാര്‍ഡുകള്‍ പുനര്‍ നിര്‍ണയിച്ചു

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയിലെ മൈലപ്ര, അയിരൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ പുനര്‍ നറുക്കെടുപ്പ് നടത്തി. നേരത്തെ സെപ്തംബര്‍ 28ന് മൈലപ്ര ഗ്രാമ പഞ്ചായത്തിലേക്കും 29ന് അയിരൂര്‍ ഗ്രാമ പഞ്ചായത്തിലേക്കുമുള്ള സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചിരുന്നു. എന്നാല്‍ മൈലപ്ര പഞ്ചായത്തിലെ ഏഴാം വാര്‍ഡും, അയിരൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡും തുടര്‍ച്ചയായി മൂന്നാം തവണയും സംവരണ വാര്‍ഡായി തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ഹൈക്കോടതിയുടെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിര്‍ദേശ പ്രകാരമാണ് കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ പി ബി നൂഹിന്റെ നേതൃത്വത്തില്‍ പുനര്‍ നറുക്കെടുപ്പ് നടത്തിയത്.

ഇതുപ്രകാരം മൈലപ്ര ഗ്രാമ പഞ്ചായത്തില്‍ വാര്‍ഡ് ഒന്ന് (പേഴുംകാട്), രണ്ട് (മേക്കൊഴൂര്‍), നാല് (മണ്ണാറക്കുളഞ്ഞി), അഞ്ച് (പഞ്ചായത്ത് വാര്‍ഡ്), ആറ് (കാറ്റാടി വലിയതറ), 10 (കാക്കാംതുണ്ട്), 13 (മുള്ളന്‍കല്ല് ) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകളായും വാര്‍ഡ് 11 (ഇടക്കര) പട്ടികജാതി സംവരണ വാര്‍ഡായും തിരഞ്ഞെടുത്തു. അയിരൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ഇട്ടിയപാറ), രണ്ട് (കടയാര്‍), നാല് (പന്നിക്കുന്ന്), അഞ്ച് (പൊടിപ്പാറ), എട്ട് (ഇടപ്പാവൂര്‍), ഒമ്പത് (കൈതകോടി), 15 (കാഞ്ഞീറ്റുകര), 16 (തടിയൂര്‍) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകളും വാര്‍ഡ് ആറ് (പ്ലാങ്കമണ്‍) പട്ടികജാതി സംവരണ വാര്‍ഡായും തിരഞ്ഞെടുത്തു.

Latest