ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

Posted on: November 11, 2020 5:33 pm | Last updated: November 12, 2020 at 9:30 am

ബംഗളൂരു | ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ബംഗളൂരുവിലെ പ്രത്യേക കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 25 വരെയാണ് റിമാന്‍ഡ്. 34-ാം അഡീഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും.

ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി 18ന് പരിഗണിക്കാനായി മാറ്റി. മൂന്ന് തവണയായി രണ്ടാഴ്ച തുടര്‍ച്ചയായി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലാണ് ബിനീഷ്. ഇന്ന് ബിനീഷിനെ ഇ.ഡി. വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടില്ല. പകരം ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടുള്ള നീക്കമാണ് ഇ.ഡി. നടത്തിയത്.

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 11.30 ഓടെയാണ് ബിനീഷിനെ ഇ.ഡി. ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഒക്‌ടോബര്‍ 29നാണ് ബിനീഷിനെ ഇ ഡി അറസ്റ്റ് ചെയ്തത്.

ALSO READ  സ്വര്‍ണകള്ളക്കടത്ത്: ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും