Connect with us

Kerala

തദ്ദേശ ഓഡിറ്റിംഗ് നിര്‍ത്തിയത് ലൈഫ് ക്രമക്കേട് പുറത്താവാതിരിക്കാന്‍: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | തിരഞ്ഞെടുപ്പിന് മുമ്പ് ലൈഫ് മിഷന്‍ ക്രമക്കേട് പുറത്തുവരാതിരിക്കാനാണ് തദ്ദേശസ്ഥാപനങ്ങളില്‍ ഓഡിറ്റിംഗ് നിര്‍ത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേന്ദ്ര മാര്‍ഗരേഖ കിട്ടിയില്ല എന്ന് പറയുന്നത് കളവാണ്. സര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ വ്യാപക ക്രമക്കേട് ഉണ്ട്. ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ അടക്കമുള്ളവര്‍ക്ക് അഴിമതിയില്‍ പങ്കാളികളാണ്. ഓഡിറ്റിംഗ് നിര്‍ത്താനുള്ള ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കണം. ഡയറക്ടറുടെ നടപടി നിയമ വിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്. ഓഡിറ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.