Connect with us

Covid19

ലോകത്ത് കൊവിഡ് മരണങ്ങള്‍ 12.78 ലക്ഷം കടന്നു

Published

|

Last Updated

ന്യൂയോര്‍ക്ക് |  വൈറസ് റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞെങ്കിലും കൊവിഡ് എന്ന് അവസാനിക്കുമെന്ന് അറിയാതെ ലോകം. ഇതിനകം 5,17,90,088 പേര്‍ വൈറസ് മൂലം രോഗബാധിതരാകുകയും 12,78,449 പേര്‍ മരണമടയുകയും ചെയ്്തു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അറുപത്തിമൂന്ന് ലക്ഷം പിന്നിട്ടു.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയെയാണ് വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇതുവരെ 1,05,57,630 പേര്‍ക്കാണ് യു എസില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 2,45,784 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 65 ലക്ഷം പിന്നിട്ടു. ഇന്ത്യയാണ് ലോകത്ത് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് 85,91,731 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,27,059 പേര്‍ മരിച്ചു. ബ്രസീലിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതയാണ് റിപ്പോര്‍ട്ടുകള്‍.