മൊസാംബിക്കില്‍ 50 ഗ്രാമീണരെ ഐ എസ് കൂട്ടക്കൊല ചെയ്തതായി ആരോപണം

Posted on: November 11, 2020 7:33 am | Last updated: November 11, 2020 at 9:36 am

മാപ്‌റ്റോ |  ആഫ്രിക്കന്‍ രാജ്യമായമൊസാംബിക്കില്‍
ഐ എസ് തീവ്രവാദികള്‍ 50 ഗ്രാമീണരെ കഴുത്തറുത്ത് കൊന്നാതായി ആരോപണം. മൊസാംബികിലെ നന്‍ജബേ ഗ്രാമത്തില്‍ നടന്ന കൂട്ടക്കൊല സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് കൂട്ടക്കൊല നടന്നതെന്നും വീടുകള്‍ക്ക് തീയിട്ടതായും ആരോപണമുണ്ട്.
2017 മുതല്‍ പ്രദേശത്ത് ഐ എസ് സാന്നിധ്യം ശക്തമാണ്. 2000ലധികം ആളുകള്‍ ഇതിനകം കൊല്ലപ്പെട്ടെന്നുംനാല് ലക്ഷത്തിലധികം ആളുകള്‍ക്ക് വീടുകള്‍ നഷ്ടമായി എന്നുമാണ് റിപ്പോര്‍ട്ടുകള്‍.